Articles

ma'din swalath

Written by Super User.

മഅദിന്‍ ക്യാമ്പസ് > സുന്നി കൈരളിക്ക്‌ ആത്മീയ പ്രഭചൊരിയുന്ന ശാന്തി തീരമാണിന്ന് സ്വലാത്ത് നഗര്‍ .. കാലം നമുക്ക് കനിഞ്ഞേകിയ പ്രവാചക കുടുംബ പരമ്പരയില്‍ നിന്ന് കമനീയമായ പാരമ്പര്യ വിശ്വാസത്തിന്‍റെ തനിമയും ആത്മീയ സൗരഭ്യവും കവിഞ്ഞൊഴുകുന്ന മഅദിന്‍ കാമ്പസിന്ന് മലബാറിന്റെ വൈജ്ഞാനിക സിരാകേന്ദ്രവും കൂടിയാണ് .
മഅദിന്‍ വളര്‍ത്തിയെടുത്ത ,ആഗോള സമൂഹത്തോട് സംവദിക്കാന്‍ പാകപ്പെട്ട നവബാല്യങ്ങള്‍ മുസ്‌ലിം നവോദ്ധാന മുന്നേറ്റത്തിന് നവോര്‍ജ്ജം പകരുന്നു . കേരളീയ ഇസ്‌ലാമിക സാമൂഹിക പരിസരത്ത് വ്യക്തമായ സാന്നിദ്ധ്യമായ മഅദിന്റെ മണ്ണില്‍ നിന്ന് ഓരോ ധന്യ മുഹൂര്‍ത്തങ്ങളും ലോകത്തിന് സമര്‍പ്പിക്കാന്‍ സുന്നി ഗ്ലോബല്‍ വോയ്സ് കര്‍മ്മ രംഗത്തുണ്ട് . മഅദിന്‍ മാസാന്ത സ്വലാത്ത്, വിശേഷ ദിവസങ്ങളില്‍ പ്രത്യേക പ്രോഗ്രാമുകള്‍ , മുസ്ലിം കൈരളി അത്യാവേശം അണിനിരക്കുന്ന പ്രാര്‍ഥനാ സമ്മേളനം .. തുടങ്ങി സ്വലാത്ത് നഗറിന്റെ ഹൃദയത്തുടിപ്പുകള്‍ക്കൊപ്പം
സുന്നി ഗ്ലോബല്‍ വോയ്സ് സൈബര്‍ ലോകത്തെ മാടിവിളിക്കുന്നു.